Sauditimesonline

pravasi legal cell passport
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം

റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആവ്യമാണെന്നും യോഗം ആവശ്യപ്പെട്ടു. പ്രശസ്ത ചികിത്സാ കേന്ദ്രം കോട്ടക്കല്‍ ആര്യവൈദ്യശാല, തീര്‍ത്ഥാടന കേന്ദ്രം കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് ദിവസവും എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് പുനരാരംഭിക്കണം. മണ്ഡലത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ മണ്ഡലത്തില്‍ വിജയകരമായി നടപ്പിലാക്കും. മണ്ഡലം തല കോഓര്‍ഡിനേറ്റര്‍മാരായി മൊയ്തീന്‍ കോട്ടക്കല്‍, ഫാറൂഖ് പൊന്മള എന്നിവരെ തിരഞ്ഞെടുത്തു. മലാസില്‍ നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസല്‍ എടയൂര്‍, മൊയ്തീന്‍ കുട്ടി പുവാട്, ഫര്‍ഹാന്‍ കാടാമ്പുഴ, ദിലീപ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളം സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top