Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

മതവിദ്വേഷവും വേര്‍തിരിവും പ്രതിരോധിക്കണം; മതേതര ഇന്ത്യയെ തകര്‍ക്കരുത്

റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരത്വവും അഖണ്ഡ ഭാരതവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച ‘ആസാദി@79’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിലെ റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും തമ്മിലുള്ള ആത്മബന്ധം മതസൗഹാര്‍ദ്ദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയാണ. മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ഇരുവരുടെയും ലക്ഷ്യം. കാക്കോരി സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയ യുവ വിപ്ലവകാരികളുടെ സൗഹൃദവും ത്യാഗവും ഇന്ത്യയുടെ മതേതര പൈതൃകത്തിലെ വിലപ്പെട്ട അധ്യായമാണ്.

ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ചരിത്രത്തില്‍ വേണ്ടത്ര ഓര്‍മ്മിക്കപ്പെടാതെ പോയ അനേകം സ്വാതന്ത്ര്യസമര സേനാനികളെയും പുതുതലമുറ പരിചയപ്പെടണം. മതവിദ്വേഷവും ജാതീയ വേര്‍തിരിവുകളും അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഇന്ത്യയെ അടുത്ത തലമുറയ്ക്ക് കൈമാറുന്നതാണ് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരം. സ്വാതന്ത്ര്യം അതിര്‍ത്തികളില്‍ മാത്രം സംരക്ഷിക്കേണ്ടതല്ലെന്നും ഓരോ മനുഷ്യന്റെയും മനസ്സിലും ചിന്തയിലും പുലരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍ഷാ റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, റഷീദ് കൊളത്തറ, അബ്ദുള്ള വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, ഷമീര്‍ മാളിയേക്കല്‍, രഘുനാഥ് പറശ്ശിനിക്കടവ്, മാള മുഹിയുദ്ധീന്‍, സൈഫ് കായംകുളം, അബ്ദുല്‍ കരീം കൊടുവള്ളി എന്നിവര്‍ പ്രസംഗിച്ചു. സോണി പാറക്കല്‍ സ്വാഗതവും ബഷീര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top