Sauditimesonline

CUSAT EDI
അപേക്ഷയിലും റാങ്ക് ലിസ്റ്റിലും റിസര്‍വേഷന്‍; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് 'കുസാറ്റ്' കുതന്ത്രം

കേളിയുടെ സില്‍വര്‍ ജൂബിലി: ഉമ്മുല്‍ഹമാമില്‍ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി അല്‍ മസീഫ് പോളി ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലിനിക്കില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടന്ന ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പ്രവാസികള്‍ പങ്കെടുത്തു.

അല്‍ റയ്യാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വിപീഷ് രാജന്‍ അധ്യക്ഷത വഹിച്ചു. അല്‍ റയ്യാന്‍ ഗ്രൂപ്പ് ഓപ്പറേഷന്‍ മാനേജര്‍ അനസ്, ഉമ്മുല്‍ഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്റ് ബിജു, ട്രഷറര്‍ സുരേഷ്, ചന്ദ്രചൂഡന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതവും കണ്‍വീനര്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.

രക്തസമ്മര്‍ദം, ബ്ലഡ് ഷുഗര്‍, ട്രൈഗ്ലിസറൈഡ്, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബിഎംഐ പരിശോധനകള്‍ സൗജന്യമായി നല്‍കിയ ക്യാമ്പില്‍ ഡോ. ആമിനയുടെ നേതൃത്വത്തില്‍ ജനറല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ലഭ്യമാക്കി. അബ്ദുല്‍ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, സന്തോഷ് കുമാര്‍ പി. ടി., നസീര്‍ എം., അനില്‍ കുമാര്‍ പുളിക്കേറില്‍, അനില്‍ ഒ., ജയന്‍ എന്‍. കെ., ആഷിഖ്, ഉനൈസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top