
റിയാദ്: അഗസ്ത്യമുനിയുടെ കാലം മുതല്‍ തമിഴകം നെഞ്ചിലേറ്റിയ പുരാതന ആയോധനകല ‘ചിലമ്പം’ മത്സരത്തില്‍ ആഗോളവേദിയില്‍ കരുത്ത് തെളിയിച്ച് സൗദിയില്‍ പ്രവാസികളായ ഇന്ത്യന്‍ കായികതാരങ്ങള്‍. മലേഷ്യയില്‍ അരങ്ങേറിയ ലോക ചിലമ്പം ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമാണ് റിയാദിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. 13 സ്വര്‍ണ്ണവും 5 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 28 മെഡലുകള്‍ വാരൂട്ടിയാണ് കായികതാരങ്ങള്‍ ചരിത്രജയം നേടിയത്.

റിയാദിലെ വിദ്യാര്‍ത്ഥികളെ ലോകവേദിയില്‍ പ്രകടനം നടത്താന്‍ പരിശീലനം നല്‍കിയത് ചിലമ്പ ആശാന്‍ പുരുഷോത്തമന്‍ കണ്ണന്‍, ചിലമ്പ മാമണി അവാര്‍ഡ് ജേതാവായ ആശാന്‍ ജെ. പ്രവീണ്‍ പ്രഭു, ടീം മാനേജര്‍ ഗോകുല്‍രാജ് എന്നിവരുടെ ശിക്ഷണവും രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുമാണ് ഈ സ്വപ്നനേട്ടത്തിന് പിന്നില്‍. വിദേശമണ്ണിലും തങ്ങളുടെ പരമ്പരാഗത കായിക പ്രതിഭ വീണ്ടെടുത്ത് പുതിയ ചരിത്രമെഴുതിയ കൊച്ചു മിടുക്കന്മാര്‍ക്ക് കായിക ലോകത്ത് നിന്ന് വന്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






