
റിയാദ്: മാധ്യമപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ താഹ കൊല്ലേത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുശോചനവും അറിയിച്ചു. 25 വര്‍ഷമായി സൗദി അറേബ്യയിലെ ജിസാന്‍ കേന്ദ്രീകരിച്ച് മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രവാസി ലോകം ശ്രവിച്ചത്. ജിസാനിലെ ‘ജല’ സാംസ്‌കാരിക സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്ററര്‍ പ്രഥമ സെക്രട്ടറിയും നിലവിലെ ചെയര്‍മാനുമായിരുന്നു.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനാപകടത്തിലാണ് താഹയുടെ മരണം. അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാട് സൗദിയിലെ പ്രവാസി മാധ്യമ മേഖലയ്ക്കും സാംസ്‌കാരിക ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






