
റിയാദ്: റിയാദ്-തിരുവനന്തപുരം സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഒക്ടോബര്‍ 26 മുതല്‍ പുനരാരംഭിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. റിയാദി ല്‍നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നേരിട്ടുള്ള ഈ ബജറ്റ് എയര്‍ലൈന്‍ സര്‍വീസ്.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






