
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (ആര്‍ഐസിസി) എഡ്യുക്കേഷന്‍ വിങ്ങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്തംബര്‍ 4ന് ആരംഭിക്കും. ഒരു പതിറ്റാണ്ടിലേറെയായി റിയാദിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ക്വുര്‍ആന്‍, അറബിക്, ചരിത്രം, വിശ്വാസം, കര്‍മ്മം, സ്വഭാവം തുടങ്ങിയ സിലബസാണ് പഠനം. ആക്ടിവിറ്റി ബേസ്ഡ് പാഠ്യപദ്ധതിക്കൊപ്പം കലാകായിക മത്സരങ്ങള്‍ക്കും മുന്‍ഗണന നല്കുന്നു.
5 മുതല്‍ 15 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍ പ്രത്യേക ക്ലാസുകളുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികളുമാണ് പ്രധാന സവിശേഷത. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കണ്ടിന്യൂയിങ് റിലീജിയസ് എജ്യുക്കേഷന്‍ (സിആര്‍ഇ) കോഴ്സും ലഭ്യമാണ്.

വെള്ളിയാഴ്ചകളില്‍ രാവിലെ മുതല്‍ ഉച്ചവരെ മലസ് അന്നഹ്ദയിലും എക്സിറ്റ്16 ഹയ്യ് അല്‍ ജസീറയിലുമാണ് ക്ലാസുകള്‍ നടക്കുക. ശനിയാഴ്ചകളില്‍ രാവിലെ മുതല്‍ ഉച്ചവരെ റൗദ മോഡേണ്‍ മിഡില്‍ ഈസ്റ്റ് സ്കൂളിന് സമീപമുള്ള കേന്ദ്രത്തിലും മദ്രസ പ്രവര്‍ത്തിക്കും.
അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും മലാസ് (050 913 9176, 050 037 3783), എക്സിറ്റ്16 (058 049 1537, 050 627 9315), റൗദ (057 536 7393, 050 440 2412) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അധ്യയനവര്‍ഷ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ന്ന എഡ്യുക്കേഷന്‍ വിങ് യോഗത്തില്‍ ചെയര്മാന് ബഷീര്‍ കുപ്പോടന്‍, കണ്‍വീനര്‍ നസീഹ് അബ്ദുറഹ്മാന്, ഉമര്‍ ശരീഫ്, മുജീബ് പൂക്കോട്ടുര്‍, അജ്മല്‍ കള്ളിയന്‍, അനീസ് എടവണ്ണ, അബ്ദുല്ല അല്‍ ഹികമി, ആരിഫ് മോങ്ങം, അക്ബര്‍ അലി, നബീല്‍ പയ്യോളി, അഷ്റഫ് തേനാരി എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






