Sauditimesonline

KELI FAREWELL
ജയപ്രകാശിന് കേളി യാത്രയയപ്പ്

വരിവരിയായി സദ്യവട്ടം, വേറിട്ട വസ്ത്രഭംഗി; റിയാദില്‍ മാനവികതയുടെ മെഗാ ഓണസദ്യ

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ സൗഹൃദ ഓണ സദ്യയൊരുക്കി സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. നൂറുകണക്കിന് പ്രവാസികള്‍ ഒത്തുചേര്‍ന്ന വിഭവ സമൃദ്ധമായ ‘മെഗാ ഓണസദ്യ’ പൊന്നോണപ്പെരുമയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മാത്രമല്ല, പ്രവാസ ലോകത്തെ മാനവികതയുടെ വിളംബരംകൂടിയായിരുന്നു ഓണസദ്യയുടെ ഒരുക്കം മുതല്‍ വിരുന്നൂട്ടല്‍ വരെയുളള ഒത്തൊരുമ.

വിശാലമായ ഹാളില്‍ പ്രത്യേകം വസ്ത്രങ്ങളണിഞ്ഞ സന്നദ്ധപ്രവര്‍ത്തകര്‍ വരിവരിയായി വാഴയിലയില്‍ വിഭവങ്ങള്‍ വിളമ്പിയപ്പോള്‍ നാടിന്റെ സദ്യയോര്‍മകളാണ് റിയാദില്‍ പുനര്‍ജനിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനപങ്കാളിത്തമാണ് മെഗാ സദ്യയുടെ ഭാഗമായത്.

ആഘോഷങ്ങള്‍ക്ക് മാറ്റ് സദ്യ വിളമ്പുന്നതിലും പ്രതിഫലിച്ചു. പ്രത്യേക യൂണിഫോമിലാണ് റിയാദ് ടാക്കീസ് വോളന്റിയര്‍മാര്‍ സദ്യ വിളമ്പാന്‍ അണിനിരന്നത്. പച്ച ചെക്ക് ഡിസൈനുള്ള ഷര്‍ട്ടും മറൂണ്‍ തൊപ്പിയും കൈയുറകളും ധരിച്ചെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധേയരായി. ഒരേ മാതൃകയിലുള്ള വസ്ത്രധാരണം പരിപാടിക്ക് വേറിട്ട ഭംഗിയും അച്ചടക്കവും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top