Sauditimesonline

engineers
മാറുന്ന കാലം, മുന്നേറുന്ന എഞ്ചിനീയര്‍മാര്‍; ശ്രദ്ധേയമായി കെ.ഇ.എഫ് 'ടെക്ബ്രിഡ്ജ്'

മേളപ്പെരുക്കത്തില്‍ മഹാബലിയെ വരവേറ്റു; റിയാദ് ടാക്കീസ് ‘പൊന്നോണം’

റിയാദ്: നാടിന്റെ ഓര്‍മ പുതുക്കി ചെണ്ടമേളവും ആര്‍പ്പുവിളികളുമായി റിയാദ് ടാക്കീസിന്റെ ‘പൊന്നോണം-26’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഫ്‌ലെമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളി തനിമയോടെ മഹാബലിയെ ആനയിച്ചു. സാംസ്‌കാരിക സമ്മേളനം മാര്‍ക്ക് ആന്‍ഡ് സേവ് മാനേജര്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശവും കണ്‍വീനര്‍ ഷമീര്‍ കല്ലിങ്കല്‍ ആമുഖ പ്രഭാഷണവും നടത്തി.

നൂറുകണക്കിന് പ്രവാസികള്‍ ഒത്തുചേര്‍ന്ന വിഭവ സമൃദ്ധമായ ‘മെഗാ ഓണസദ്യ’ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിശാലമായ ഹാളില്‍ പ്രത്യേകം വസ്ത്രങ്ങളണിഞ്ഞ സന്നദ്ധപ്രവര്‍ത്തകര്‍ വരിവരിയായി വാഴയിലയില്‍ വിഭവങ്ങള്‍ വിളമ്പിയപ്പോള്‍ നാടിന്റെ സദ്യയോര്‍മകള്‍ റിയാദില്‍ പുനര്‍ജനിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനപങ്കാളിത്തമാണ് മെഗാ സദ്യയില്‍ പങ്കാളികളായത്.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പ്രത്യേക യൂണിഫോമിലാണ് റിയാദ് ടാക്കീസ് വോളന്റിയര്‍മാര്‍ അണിനിരന്നത്. പച്ച ചെക്ക് ഡിസൈനുള്ള ഷര്‍ട്ടും മറൂണ്‍ തൊപ്പിയും കൈയുറകളും ധരിച്ചെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധേയരായി. ഒരേ മാതൃകയിലുള്ള വസ്ത്രധാരണം പരിപാടിക്ക് വേറിട്ട ഭംഗിയും അച്ചടക്കവും സമ്മാനിച്ചു.

സനു മാവേലിക്കര, ഫാറൂഖ് കൊവ്വല്‍, സലാം ടിവിഎസ്, ഷമീര്‍ ശാമില്‍, ഷൈജു പച്ച, റഹ്മാന്‍ മുനമ്പത്ത്, നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, അന്‍വര്‍ സാദത്ത്, ഹാരിസ് സേഫ്റ്റി മോര്‍ എന്നിവര്‍ പ്രസംഗിച്ചു. മാവേലിയായി വേഷമിട്ട ജോസ് ആന്റണിക്കും അത്തപ്പൂക്കളമൊരുക്കിയ ഷാജിത് നാരായണന്‍, ഷൈജ ഷാജിത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. എല്‍ദോ വയനാട് സ്വാഗതവും പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ഉമറലി അക്ബര്‍, ഹരീഷ് എന്നിവര്‍ അവതാരകരായിരുന്നു. അംഗങ്ങള്‍ അണിനിരന്ന ഗാനമേള, നാടോടി നൃത്തം, ഒപ്പന, തിരുവാതിരകളി, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top