Sauditimesonline

FLY NAS
പ്രവാസികള്‍ക്ക് ആശ്വാസം; റിയാദ്-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍

ജയപ്രകാശിന് കേളി യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് അംഗം ജയപ്രകാശിന് കേളിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പ്രാദേശിക ചില്ലറ വില്‍പ്പനശാലയില്‍ ജീവനക്കാരനായിരുന്നു. കൊല്ലം പരവൂര്‍ നെടുങ്ങോലം സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കര്‍, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീര്‍, സലാം, അബ്ദുള്ള, ഷിജു അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നാസര്‍ ജയപ്രകാശന് സമ്മാനിച്ചു. നാസര്‍ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top