Sauditimesonline

MGM
ധര്‍മ്മപാതയിലെ പെണ്‍പെരുമ; ദമ്മാമില്‍ എംജിഎം ക്യാമ്പയിന് തുടക്കം

പ്രവാസികള്‍ക്ക് ആശ്വാസം; റിയാദ്-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുമായി സൗദി ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ്. സെപ്റ്റംബര്‍ 2 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് നോണ്‍സ്‌റ്റോപ്പ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. റിയാദില്‍നിന്ന് രാത്രി 10ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 5.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ 9.30ന് റിയാദിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മധ്യകേരളത്തിലേക്കും തെക്കന്‍ ജില്ലകളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഫ്‌ളൈനാസിന്റെ ഈ പുതിയ റൂട്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top