Sauditimesonline

riyadh-indian-embassy
റിയാദ് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്; അവസാന തീയതി സപ്തം. 22

കരുതലിന് ഇനി ഡിജിറ്റല്‍ സ്പര്‍ശം; പ്രവാസികള്‍ക്ക് തണലായി കെഎംസിസി ആപ്പ്

മലപ്പുറം/റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പാണക്കാട്ടു നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആപ്പ് പ്രകാശനം ചെയ്തു. കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും.

സര്‍ക്കാരിനു സമാനമായ രീതിയില്‍ പ്രവാസികള്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജാതി മത രാഷ്ട്രീയ ഭേദമന്യേ സൗദിയിലെ പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന കെഎംസിസിയുടെ സുരക്ഷാ പദ്ധതി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇതോടെ പൂര്‍ണമായും ഡിജിറ്റലാകും. 2027 വര്‍ഷത്തെ പദ്ധതി ക്യാംപയിന്‍ ഒക്ടോബര്‍ 15 മുതല്‍ ആപ്പ് വഴി ആരംഭിക്കും. ആദ്യഘട്ടത്തില്‍ സുരക്ഷാ പദ്ധതി സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് തൊട്ടടുത്തുള്ള കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാന്‍ ആപ്പില്‍ സൗകര്യമുണ്ട്.

നാട്ടിലെ വിവിധ ആശുപത്രികളുമായുള്ള ചികിത്സാ ഇളവ് (മെഡികെയര്‍), സോഷ്യല്‍ വെല്‍ഫെയര്‍ ആന്റ് റിഹാബിലിറ്റേഷന്‍ (സ്വാര്‍ക്ക്), ഹജ്ജ് സര്‍വീസ്, രക്തദാനം, ലീഗല്‍ സെല്‍, കായികം, തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന ജോബ് ഹണ്ട് തുടങ്ങിയ സേവനങ്ങളും ഘട്ടങ്ങളായി ആപ്പില്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വേള്‍ഡ് കെഎംസിസി പ്രസിഡന്റും സൗദി കെഎംസിസി മുഖ്യ രക്ഷാധികാരിയുമായ കെ.പി. മുഹമ്മദ് കുട്ടി, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ കരീം താമരശ്ശേരി, ലത്തീഫ് തച്ചംപൊയില്‍, സെക്രട്ടറിമാരായ സമദ് ആഞ്ഞിലങ്ങാടി, നാസര്‍ എടവനക്കാട്, സൈദലി അരീക്കര, സുരക്ഷാ പദ്ധതി കോഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍, നേതാക്കളായ ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ മഞ്ഞക്കുളം, ഖാലിദ് പദ്‌ല, ജംഷീര്‍ മങ്കട, സുഹൈല്‍ തങ്ങള്‍, ബാപ്പു എസ്‌റ്റേറ്റ്മുക്ക് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top