Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

റിയാദ് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്; അവസാന തീയതി സപ്തം. 22

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഒക്ടോബര്‍ 1ന് 35 വയസ്സ് കവിയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച അറിവും അറബിയില്‍ പ്രവര്‍ത്തന പരിജ്ഞാനവും അഭികാമ്യമാണ്. പ്രതിമാസം 4,000 സൗദി റിയാലും കോസ്റ്റ് ഓഫ് ലിവിംഗ് അലവന്‍സും തുടക്കത്തില്‍ ലഭിക്കും.

അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഒബ്ജക്റ്റീവ് രീതിയില്‍ എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമായിരിക്കും തുടര്‍ നടപടികളിലേക്ക് ക്ഷണിക്കുക. ഇന്റര്‍വ്യൂ സമയത്ത് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, 10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ്, സാധുവായ പാസ്‌പോര്‍ട്ട്, ഇഖാമ എന്നിവയുടെ പിഡിഎഫ് കോപ്പികള്‍ സഹിതം indembriyadhrecruitment@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബര്‍ 22 ആണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top