Sauditimesonline

riyadh-indian-embassy
റിയാദ് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്; അവസാന തീയതി സപ്തം. 22

ഫാല്‍ക്കണ്‍ ഓണം പൊന്നോണം

റിയാദ്: പ്രവാസി യുവജന കൂട്ടായ്മ റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍ ‘ഓണം പൊന്നോണം-2026’ ആഘോഷ പരിപാടികള്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനവും നടന്നു.

പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീര്‍ ചിതറ ആമുഖ പ്രസംഗം നിര്‍യഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വള്ളംചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, നൗഫല്‍ എകെ, ട്രിവാ നാസര്‍ കല്ലറ, ന്യൂ ഏജ് പ്രതിനിധികളായ മുഹമ്മദ് സാലി, സബീന സാലി, ഷിഫ മലയാളി സമാജം പ്രതിനിധി സാബു പത്തടി, ജിഎംഎഫ് പ്രസിഡന്റ് ഷാജി മഠത്തില്‍, മൈത്രി മജീദ് കരുനാഗപ്പള്ളി, മിത്ര പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, സുഷമ ഷാന്‍, ഒഐസിസി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അരുണ്‍ കൃഷ്ണ സ്വാഗതവും ട്രഷറര്‍ സുധി നായര്‍ നന്ദിയും പറഞ്ഞു.

കേരളത്തിന്റെ തനതു സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതിയ അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ഗെയിമുകള്‍, ഓണം സ്‌പെഷ്യല്‍ ഡിജെ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ സുധീര്‍ പാലക്കാട്, ജെയിന്‍ ജോണ്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി അജീഷ സജീര്‍, മീഡിയ വിങ് ഭാരവാഹികളായ നബീല്‍ ഷറഫ്, ദിപു ജി, ഷാജഹാന്‍ കോട്ടയം, സിനി നായര്‍, സജീര്‍ ഷെരീഫ്, പ്രീതി നിതിന്‍, ഡോ. വിദ്യ, ജാവീദ് ഇഹ്‌സാന്‍, നിതിന്‍ ശ്രീധര്‍, വിനീഷ് വിജയന്‍, പ്രണവ് ടി.എം, ജോളി വിന്‍സെന്റ്, ഷജീര്‍ ആറ്റിങ്ങല്‍, അഫ്‌സല്‍ കെ.പി, അന്‍വര്‍ ആലുവ, ബിന്ദു സുധീര്‍, അഞ്ജലി നാഥ്, ശ്രുതി, ടിന്‍സി, പ്രശാന്ത്, അഞ്ജലി സുധീര്‍, അക്ഷയ് സുധീര്‍, ദില്‍ന, സ്‌നേഹ, ചൈതന്യ, റാഹത്, ഷിഫാന എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top