Sauditimesonline

saudia
പ്രവാസികള്‍ക്ക് ആശ്വാസം; ദമ്മാം-കോഴിക്കോട് സൗദിയ സര്‍വീസ് തിങ്കളാഴ്ച മുതല്‍

പ്രവാസികള്‍ക്ക് ആശ്വാസം; ദമ്മാം-കോഴിക്കോട് സൗദിയ സര്‍വീസ് തിങ്കളാഴ്ച മുതല്‍

റിയാദ്: ദമ്മാമില്‍ നിന്നു കോഴിക്കോട്ടേക്കുള്ള സൗദിയ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നു. സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുടെയും, എയര്‍ലൈന്‍ അധികൃതരുടെയും അറിയിപ്പ് പ്രകാരമാണ് പുതിയ ഷെഡ്യൂള്‍ നിലവില്‍ വരുന്നത്. എയര്‍ബസ് എ321 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് സര്‍വീസ് നടത്തുന്നത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്ന മലയാളി പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ പ്രഖ്യാപനം. ടിക്കറ്റ് ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും സൗദിയ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയും ലഭ്യമാണ്.

സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തില്‍ റിയാദ് ഉള്‍പ്പെടെയുളള നഗരങ്ങളിലുളളവര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പുതിയ ഷെഡ്യൂള്‍ സഹായിക്കും. റിയാദ് എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ റിയാദിലും പരിസര പ്രദേശങ്ങളില്‍ നിന്നും അടിയന്തിര യാത്ര ചെയ്യേണ്ടവര്‍ ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ സൗദിയ ഷെഡ്യൂളിന് കോഴിക്കോടേക്കും തിരിച്ചും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top