
റിയാദ്: സുരക്ഷാ മുന്‍കരുതലുകളുടെപശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കു നവംബര്‍ 30 വരെയുമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് തീരുമാനമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. സര്‍വീസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് ബുക്കിംഗ് സമയത്ത് നല്‍കിയിട്ടുള്ള കോണ്‍ടാക്റ്റ് വിവരങ്ങള്‍ വഴി അറിയിപ്പുകള്‍ അയക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്. സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ തുടര്‍വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






