
റിയാദ്: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ബോധവല്‍ക്കരണ പരിപാടി. ഇതിന്റെ ഭാഗമായി വാക്കിങ് ചലഞ്ച് ‘വീ ഗോ ഫിറ്റ് 3.0’ അല്‍ നഹ്ദ പാര്‍ക്കില്‍ ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു ഫ്ലാഗ് ഓഫ് ചെയ്തു.

ഒരു മാസം ചുരുങ്ങിയത് 100 കിലോമീറ്റര്‍ നടക്കുകയെന്നതാണ് ചലഞ്ചിന്റെ ലക്ഷ്യം. കോഴിക്കോടന്‍സ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലോകത്തെവിടെയിരുന്നും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതില്‍ പങ്കാളികളാകാം. മുന്‍ ഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരം. വി.കെ.കെ. അബ്ബാസ്, മിര്‍ഷാദ് ബക്കര്‍, മുനീബ് പാഴൂര്‍, ഉമ്മര്‍ മുക്കം എന്നിവരെ ഗ്രൂപ്പ് ലീഡര്‍മാരായി തിരഞ്ഞെടുത്തു.

ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമ്മാനിക്കും. സമാപന ദിവസം അംഗങ്ങള്‍ക്കായി മാരത്തോണ്‍ മത്സരവും ഒരുക്കിയിട്ടുണ്ട്. മുന്‍ ഓര്‍ഗനൈസര്‍മാരായ ഹസന് ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ദീന്‍, മുജീബ് മൂത്താട്ട് എന്നിവര്‍ പങ്കെടുത്തു. റയീസ് പൂനൂര്, അന്‍സാര്‍ കൊടുവള്ളി, അബ്ദുല്‍ റഷീദ് പൂനൂര്, സി.ടി. സഫറുള്ള എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






