
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വനിതാ വിഭാഗം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 4ന് (വെള്ളി) കൗണ്‍സില്‍ മീറ്റ് സംഘടിപ്പിക്കുന്നു. വൈകിട്ട് 5ന് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റമാണ് ലക്ഷ്യം. ജനാധിപത്യ പ്രക്രിയയില്‍ വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു ശക്തമായ സംഘടനാ സംവിധാനമാണ് ഒരുക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങങ്ങര എന്നിവര്‍ അറിയിച്ചു. കെഎംസിസി നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് സംഘടനയുമായി സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാ വനിതകളെ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






