
റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. റിയാദ് ജനാദിരിയയില്‍ ഏപ്രില്‍ 3ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നളീമിലെ സീവേജ് പ്ലാന്റില്‍ നിന്നു മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ്. ജനാദിരിയയിലെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിച്ച ശേഷം മടങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രക് റോഡിലെ ഡിവൈഡറില്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രക് കാബിനും ടാങ്കറും വേര്‍പെട്ടു. ഇതിനിടയില്‍ പെട്ടാണ് ദാരുണ അന്ത്യം. സംഭവസ്ഥലത്ത് തന്നെ മരിച്ച നിസാറിന്റെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയലേക്ക് മാറ്റി. ദീര്‍ഘകാലം സൗദിയിലുണ്ടായിരുന്ന നിസാര്‍ പുതിയ വിസയില്‍ രണ്ടു വര്‍ഷം മുമ്പാണ് റിയാദില്‍ എത്തിയത്. പിതാവ്: സലാഹുദ്ദീന്‍, മാതാവ്: ആരിഫ ബീവി ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ ഫര്‍സാന, മുര്‍ഷിദ് ഫര്‍സാന. സഹോദരങ്ങള്‍: നിഹാസ് (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






