നൗഫല്‍ പാലക്കാടന്‍.

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഇന്നു മാത്രം 154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍ 2039 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉണ്ടായിരുന്ന 23 രോഗികകള്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 351 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദമ്മാം, തായിഫ്, ഖതീഫ് എന്നീ നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ഉച്ചക്ക് മൂന്നു മുതലായി ദീര്‍ഘിപ്പിച്ചു. മക്കയിലും മദീനയിലും അനിശ്ചിത കാലത്തേക്ക് 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. മദീന (34), ജിദ്ദ (30), മക്ക (21), തബൂക് (17), റിയാദ് (13), ബുറൈദ (9), ഖതീഫ് (6), ഹുഫൂഫ് (4), ഖോബാര്‍ (3), അല്‍ റാസ് (3), നജ്‌റാന്‍ (3), മുഹാഹിയില്‍ (2), ഖഫ്ജി (2), ദഹ്‌റാന്‍ (2), ഖമീസ് മുഷൈത് (1), റസ്താനൂറ (1), ദമ്മാം (1), അല്‍ വജ (1), ദുബ (1) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
