Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

രജിസ്‌ട്രേഷന്‍ ലിങ്ക് തയ്യാറായില്ല; നോര്‍ക്ക ഡയറക്ടറുടെ പ്രഖ്യാപനം പാഴ്‌വാക്കായി

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെബ് സൈറ്റ് തയ്യാറായില്ല. ഏപ്രില്‍ 25ന് അര്‍ധ രാത്രിയോടെ https://norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്ന് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം ഇതു സംബന്ധിച്ച് പുറത്തുവിട്ടത്. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ചെയ്തിരുന്നു. എന്നാല്‍ 26ന് രാവിലെ 6വരെ സൈറ്റ് പരിശോധിച്ചവര്‍ക്ക് The Registration Page for NRK Returnees will be available soon എന്ന സന്ദേശമാണ് ഹോം പേജില്‍ ദൃശ്യമായത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top