Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ മക്ക ഒഴികെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുളളത്. 13ന് ശേഷം റമദാന്റെ അവാസന 10 ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ കര്‍ഫ്യൂ സംബന്ധിച്ച വിവരം വിദഗ്ദ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും.

റമദാന്‍ 6 ബുധന്‍ മുതല്‍ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി തുറന്നു പ്രവര്‍ത്തിക്കാം. ഷോപിംഗ് മാളുകള്‍, ചെറുകിട, ഇടത്തരം മൊത്ത ചില്ലറ വില്‍പ്പന ശാലകള്‍ എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സലൂണുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക് വിലക്ക് തുടരും. റസ്റ്ററന്റുകളില്‍ നിന്നു പാര്‍സല്‍ വിതരണം തുടരാം. കരാര്‍ കമ്പനികള്‍ക്ക് ബുധന്‍ മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ചേരുന്നതിന് നിയന്ത്രണം തുടരും. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും പകര്‍ച്ച വ്യാധി പ്രതിരോധം ഉറപ്പു വരുത്തുകയും വേണം. കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ജാഗ്രത വേണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top