Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് 60,000 ഇന്ത്യക്കാര്‍; ഭൂരിപക്ഷവും മലയാളികള്‍: അംബാസഡര്‍

റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ 60,000 പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഊദ്. ഇതില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നാണ്. മെയ് ഏഴിന് റിയാദില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെടുമെന്ന് പ്രഖ്യാപിച്ച വിമാനം എട്ടാം തീയതിയിലേക്ക് മാറ്റിയതായും അംബാസഡര്‍ പറഞ്ഞു. അടിയന്തിര ചികിത്സ ആവശ്യമുളളവര്‍, ഗര്‍ഭവതികള്‍ എന്നിവരുടെ മുന്‍ഗണനാ പട്ടിക അനുസരിച്ചാണ് ആദ്യ ഘട്ടത്തില്‍ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒഴിപ്പിക്കല്‍ പദ്ധതിയല്ല നടക്കുന്നത്. മറിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ്. അഞ്ചു വിമാനങ്ങളിലായി 1000 യാത്രക്കാര്‍ക്കാണ് ആദ്യ ആഴ്ച അവസരം. സൗദിയില്‍ നിന്നു ടിക്കറ്റ് നിരക്ക് 1500 റിയാലായിരിക്കും. ചെലവ് കണക്കാക്കി ടിക്കറ്റ് നിരക്ക് ഈടാക്കി എയര്‍ ഇന്ത്യയാണ് സര്‍വീസ് നടത്തുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി.

യാത്ര തിരിക്കുന്നവര്‍ക്ക് സ്റ്റാന്‍ഡാര്‍ഡ് മെഡിക്കല്‍ ടെസ്റ്റ് മാത്രമാണ് ആവശ്യം. ഗര്‍ഭവതികളായവരോടൊപ്പം യാത്ര ചെയ്യേണ്ട കുട്ടികള്‍ ഉള്‍പ്പെയൈുളളവര്‍ക്ക് സീറ്റ് പരിമിതിയുണ്ട്. കൊവിഡ് ബാധിച്ച് ഇതുവരെ 21 ഇന്ത്യക്കാരാണ് സൗദിയില്‍ മരിച്ചത്. ഇതില്‍ ആറു പേര്‍ മലയാളികളാണ്. 2,788 ഇന്ത്യക്കാര്‍ക്കാണ് സൗദിയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും അംബാസഡര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top