റിയാദ്: മലപ്പുറം ജില്ല കെ എം സി സി ലോക മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ‘തഹ്‌സീന്‍’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ആദ്യ റൗണ്ടില്‍ പങ്കെടുത്തത് 743 മത്സരാര്‍ത്ഥികള്‍. മൂന്ന് കാറ്റഗറിയിലായി നടത്തുന്ന മത്സരത്തില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മാത്രം 344 എന്‍ട്രികള്‍ ഉണ്ട്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 148 ഉം സീനിയര്‍ ജന്റ്‌സ് വിഭാഗത്തില്‍ 255 ഉം എന്‍ട്രികളും രജി സ്റ്റര്‍ ചെയ്തു. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും പങ്കാളിത്തമുണ്ട്.
ജിസിസി രാജ്യങ്ങളിളില്‍ നിന്നുള്ള ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശൈഖ് റഷാദ് ലര്‍ദി, ശൈഖ് സഅദ് അല്‍ ഖാസിമി, ശൈഖ് ഇസ്സുദ്ധീന്‍ സ്വലാഹി, ശൈഖ് മുആദ് അല്‍ ഖാസിമി, ശൈഖ് ഷാഹീന്‍ ബിന്‍ ഹംസ എന്നിവരാണ് ജൂറി അംഗങ്ങള്‍. മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ നിശ്ചിത പോയിന്റ് നേടിയവരെ റമദാന്‍ 23 മുതല്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.
വിവിധ കാറ്റഗറികളില്‍ ശാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ആത്തിഫ് ബുഖാരി, നജ്മുദീന്‍ അരീക്കന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരും സ്‌ക്രീനിങ്ങ് ജഡ്ജുമാരായി സൈതലവി ഫൈസി പനങ്ങാങ്ങര, മുനീര്‍ വാഫി വേങ്ങര, മുജീബ് ഇരുമ്പുഴി എന്നിവരും സാങ്കേതിക സഹായവുമായി മുസമ്മില്‍, സനോജ് കുരിക്കള്‍, ഹാനി ഷറഫ് എന്നിവരും നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷൗക്കത്ത് കടമ്പോട്ട്, റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ അറിയിച്ചു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






