
റിയാദ്: രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് മുഖ്യ പരിഗണനയെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ. ലോകം അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുകയാണ്. ഇത് തരണം ചെയ്യുമെന്നും ഈദ് സന്ദേശത്തില്‍ രാജാവ് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിബദ്ധതയോടെ പെരുമാറിയ ജനങ്ങളോട് രാജാവ് നന്ദി പറഞ്ഞു. വീടുകളിലാണ് അവധി ആഘോഷം. പകര്‍ച്ചവ്യാധി പടരാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ഈദ് പ്രാര്‍ത്ഥനകളും സന്ദര്‍ശനങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. സ്വയം ഉത്തരവാദിത്തത്തോടെ ഈദുല്‍ ഫിത്തര്‍ വീടുകളില്‍ ചെലവഴിക്കണം. സാമൂഹിക അകലം പാലിക്കുകയും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ആശയവിനിമയം നടത്തണമെന്നും രാജാവ് നിര്‍ദേശിച്ചു. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നിങ്ങളുടെ സുരക്ഷയ്ക്കാണ്. നല്ല ആരോഗ്യത്തേക്കാള്‍ മറ്റൊന്നിനും പ്രാധാന്യം ഇല്ലെന്നും രാജാവ് പറഞ്ഞു.
പകര്‍ച്ചവ്യാധിയെ പ്രതികരിക്കുന്നതിനു രാവും പകലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള എല്ലാവര്‍ക്കും രാജാവ് നന്ദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും പരമാവധി നിര്‍വഹിക്കും. അതില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കുകവഴി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടുന്നതിന് ലോകാരോഗ്യ സംഘടനയ്ക്ക് മികച്ച സഹായം രാജ്യം നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്കും മാനവികതയോടുള്ള കടമയും സല്‍മാന്‍ രാജാവ് പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






