Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

സര്‍ക്കാരിനെ തിരുത്തുന്നത് സൈബര്‍ സഖാക്കള്‍ക്കു സഹിക്കുന്നില്ല: ഡോ. മാത്യൂ കുഴല്‍നാടന്‍

നാദിര്‍ഷാ റഹിമാന്‍.

റിയാദ്: പ്രതിപക്ഷം വിഷയങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്നതുകൊണ്ടാണ് തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. മാത്യൂ കുഴല്‍ നാടന്‍. ഓരോ വിഷയവും സൂക്ഷ്മമായി പഠിച്ചാണ് പ്രതിപക്ഷ നേതാവ് അവതരിപ്പിക്കുന്നത്. ബിജെപി കോടികള്‍ മുടക്കി രാഹുല്‍ഗാന്ധിയെ ഇകഴ്ത്താന്‍ ഉപയോഗിച്ച അതേ രീതിയാണ് യുഡിഎഫിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നടത്തുന്ന സൈബര്‍ ആക്രമണം. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. ഒ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി ‘ആനുകാലിക കോണ്‍ഗ്രസ് രാഷ്ട്രീയവും പ്രവാസിയുടെ ആശങ്കയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹിക മാധ്യമങ്ങളെ അവഗണിച്ചു ഒരുപാര്‍ട്ടിക്കും മുന്നോട്ടു പോകാന്‍ സാധിക്കില്ല. എന്നാല്‍ പാര്‍ട്ടിക്കെതിരെ നടക്കുന്ന വ്യാജപ്രചരണം പലപ്പോഴും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കഉണ്ടാക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളും ഫെയ്ക്ക് ഐഡികളും തൊടുത്തു വിടുന്ന വ്യാജ വാര്‍ത്തകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഴരുത്. സൈബറിടങ്ങളില്‍ ആശയപ്രാചരണത്തിനു കെപിസിസി ഇടപെടുകയും ഏകോപനം നടത്തുകയും ചെയ്യും.

കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യംഉണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ വിശാല ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. അത് അതിരുവിടുമ്പോഴാണ് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്. അല്ലാത്തപ്പോള്‍ സമൂഹം അത് അംഗീകരിക്കാറുണ്ട്. ഐക്യത്തോടെ മുന്നോട്ടുപോകും. അതിനാണ് യുവ നേതൃനിര പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജമാണ്. പുതിയ തലമുറ മാറ്റത്തിനാണ് കോണ്‍ഗ്രസ് സാാക്ഷ്യം വഹിക്കുന്നത്. ഹൃസ്വ കാല ലാഭത്തിനായി വന്നുചേരുന്ന പലരും പാര്‍ട്ടിയെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നു. അവരെ തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്ന ശ്രമകരമായ പ്രവര്‍ത്തിയിലൂടെ പാര്‍ട്ടിശുദ്ധീകരിക്കപ്പെടും എന്നുതന്നെയാണ് പ്രവര്‍ത്തകരുടെ ആഗ്രഹം.

പ്രതിഫലേച്ഛ ഇല്ലാതെ സര്‍വ്വതും സമര്‍പ്പിച്ചവരാണ് പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പഴയ തലമുറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശൂന്യത നികത്തുന്നത് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രവാസികളെ ഏകോപിപ്പിക്കുന്നതിന് കെ പി സി സി മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വിഷയങ്ങളില്‍ കോണ്‍ഗ്രസ് എന്നും ശ്രദ്ധനല്കിയിട്ടുണ്ട്. പുനരധിവാസവും അവര്‍ക്കു കൂടുതല്‍ മുതല്‍ മുടക്കി കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് കൂടുതല്‍ നിക്ഷേപത്തിന് ഉതകുന്ന പദ്ധതികളും കെപിസിസി ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന് ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എംബസികളിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ദുരിതകാലത്ത് അര്‍ഹതപ്പെട്ടവര്‍ക്കു ഉപയോഗിക്കണം. അതിനു കേന്ദ്രഗെവേണ്മെന്റ് നയംരൂപീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാലത്തു ഒഐസിസി നടത്തിയ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. കെപിസിസി, ഡിസിസി തലങ്ങളില്‍ ഒഐസിസി കമ്മറ്റികളുടെ ഏകോപനം സാധ്യമാക്കുമെന്നും ഇക്കാര്യങ്ങള്‍ പിസിസിയില്‍ അവതരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ശുക്കൂര്‍ ആലുവ അധ്യക്ഷതവഹിച്ചു, ജോണ്‍സന്‍ മാര്‍ക്കോസ്, സലാംപെരുമ്പാവൂര്‍, കബീര്‍ആലുവ, ഡൊമിനിക് സാവിയോ, മാത്യു കോതമംഗലം, അലിആലുവ, അന്‍സല്‍, സലാം ബതൂക്, ജിബിന്‍, ജോബിജോര്‍ജ്, അജീഷ്‌ചെറുവട്ടൂര്‍, അരുണ്‍എല്‍ദോ, ജോജോ ജോര്‍ജ്, നൗഷാദ്ആലുവ, റിജോ ഡൊമിനിക്, റൈജോ സെബാസ്റ്റ്യന്‍, പോള്‍പൊട്ടക്കല്‍, പ്രവീണ്‍, ബിനു പോണത്ത്, നാസര്‍ ആലുവ, നസീര്‍ ആലുവ, ജോമി ജോണ്‍, സന്തോഷ്, ബാദുഷ, നജുമുദ്ദിന്‍, നാദിര്‍ഷ റഹിമാന്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ പള്ളുരുത്തി സ്വാഗതവും ട്രഷറര്‍ ജെയിംസ് വര്‍ഗീസ് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top