Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

കലാകാരന്‍മാരെ സഹായിക്കാന്‍ ലൈവ് സ്ട്രീമില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫോറം

റിയാദ്: കൊവിഡ് കാലത്ത് ദുരിതം നേരിടുന്ന കലാകാരന്‍മാരെ സഹായിക്കാന്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫോറം രംഗത്ത്. ഇതിന്റെ ഭാഗമായി വിവധ കലാരൂപങ്ങള്‍ ലൈവ് സ്ട്രീമില്‍ സംപ്രേഷണം ചെയ്യുന്ന പദ്ധതി ആരംഭിച്ചതായും സംഘാടകര്‍ പറഞ്ഞു. ലോക് ഡൗണ്‍ കാലത്ത് പരിപാടികള്‍ ഇല്ലാതായതോടെ നിരവധി കലാകാരന്‍മാര്‍ ദുരിതത്തിലാണ്. ഇവരെ സഹായിക്കുന്നതിന് www.iicfme.org എന്ന വെബ് സൈറ്റ് സൈറ്റ് വഴി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുമെന്ന് കോ ഓര്‍ഡിനേറ്റര്‍ മാനോജ് നായര്‍ പറഞ്ഞു.

കഥകളി, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി പഠന കളരി തുടങ്ങിയ പരിപാടികള്‍ ഈ മാസം 30 വരെ വൈകുന്നേരം 5 മുതല്‍ 6 വരെ അരങ്ങേറും. ജൂലൈ 27ന് ഡോ. കണ്ണന്‍ പി ഏറ്റുമാനൂര്‍ കഥകളി, 28ന് ഡോ. രാജശ്രീ വാര്യരുടെ ഭരത നാട്യം, 29ന് വിനിതാ നെടുങ്ങാടിയുടെ മോഹിനിയാട്ടം എന്നിവ അരങ്ങേറും. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, കലാനിലയം മധുമോഹനനന്‍ എന്നിവരും കലാവിരുന്നവതരിപ്പിക്കും. പ്രദീപ് മേനോന്‍, ഉണ്ണി കൃഷ്ണന്‍ നായര്, നിബു പി വര്‍ഗീസ്, കൊച്ചുകൃഷ്ണന്‍ കരല്‍മണ്ണ, സുധീര്‍ മാരാര്‍, വിനോദ് പനമണ്ണ, സജീവ്കുമാര്‍ കായംകുളം, രവിമേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top