
റിയാദ്: അന്തരീക്ഷ താപനില ഉയര്‍തോടെ സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ മധ്യാഹ്‌ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. മൂന്നു മാസത്തേക്കാണ് നിയമം നടപ്പിലാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലും 40 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷ താപനില. സൂര്യാഘാതം ചെറുക്കുന്നതിന് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മധ്യാഹ്‌ന വിശ്രമ നിയമം ബാധകമാണ്. ഉച്ചക്ക് 12 മുതല്‍ 3 വരെ നാലു മണിക്കൂറാണ് വിശ്രമം അനുവദിക്കേണ്ടത്. സ്‌പെതംബര്‍ 15 വരെ നിയമം പ്രാബല്യത്തില്‍ ഉണ്ടാകും.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് നിയമം നടപ്പിലാക്കുന്നത്. ഇതനുസരിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സമയം ക്രമീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി.
അന്തരീക്ഷ താപം കുറഞ്ഞ പ്രവിശ്യകളില്‍ വിശ്രമം അനുവദിക്കുന്നതിനുളള മാര്‍ഗരേഖ അതാതു പ്രദേശത്തെ മന്ത്രാലയം ശാഖകള്‍ തീരുമാനിക്കും. അടിയന്തിര അറ്റകുറ്റപ്പണികള്‍, പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്ക് നിയമം ബാധകമല്ല. നിര്‍മാണ മേഖലയില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും വിശ്രമം അനുവദിക്കണം. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






