Sauditimesonline

raheem and mother
കാത്തിരിപ്പിന് അന്ത്യം: അബ്ദുല്‍ റഹീമിന്‌ മോചനം; ഫൈനല്‍ എക്‌സിറ്റ് വിസയും തയ്യാര്‍, റഹീം ഉടന്‍ നാട്ടിലേക്ക്!

ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ റിംഫ് അനുശോചിച്ചു

റിയാദ്: രാജ്യം വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച പ്രമുഖ എഴുത്തുകാരനും ചിലച്ചിത്രപ്രവര്‍ത്തകനുമായ ഗിരീഷ് കാര്‍ണാടിന്റെ വിയോഗത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുശോചനം അറിയിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിച്ച മഹാനായ സാഹിത്യകാരനും ചിന്തകനുമാണ് ഗിരീഷ് കാര്‍ണിടിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത്. സംഘപരിവാര്‍ ശക്തികളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി നിലയുറപ്പിച്ച വ്യക്തിയായിരുന്നു. സമകാലീന സമൂഹത്തെ വിമര്‍ശനാത്മക രീതിയില്‍ നാടകങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അദ്ദേഹത്തെ ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top