Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

പുകയില ഉപഭോഗം കുറയുന്നു; അധിക നികുതി ഫലം ചെയ്തു

റിയാദ്: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി കസ്റ്റംസ്. 2017 ല്‍ 313 കോടി റിയാലിന്റെ ഇറക്കുമതി നടന്നിരുന്നു. എന്നാല്‍ 2018 ല്‍ 178 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിയില്‍ 134 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 50 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് 8,720 ടണ്‍ പുകയില ഉല്‍പന്നങ്ങളാണ്. സെലക്ടീവ് ടാക്‌സ് ബാധകമാക്കിയതാണ് പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതി പകുതിയായി കുറയാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് 2018 ജനുവരി 1 മുതല്‍ നിലവിഫ വന്നിരുന്നു.
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ പുകയില ഉപഭോഗമുളള രാജ്യമാണ് സൗദി അറേബ്യ. വനിതകളും വിദ്യാര്‍ഥികളും വ്യാപകമായി പുകയില ഉപയോഗിക്കുന്നുണ്ട്. 18 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമുണ്ട്. പുകയില ഉപഭോഗത്തിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെങ്കിലും സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയതോടെയാണ് ഉപഭോഗത്തില്‍ കുറവ് വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top