Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ഇന്ത്യന്‍ സെക്ടറുകളില്‍ ഫ്‌ളൈനാസ് കൂടുതല്‍ സര്‍വീസ് നടത്തും

റിയാദ്: ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഒക്‌ടോബര്‍ മുതല്‍ സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്കുളള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ദല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസ് നടത്തുമെന്നും ഫ്‌ളൈ നാസ് അറിയിച്ചു.

ജൂലൈ ഒന്നു മുതലാണ് ഫ്‌ളൈ നാസ് ദല്‍ഹി സര്‍വീസ് ആരംഭിച്ചത്. അതിനു പിന്നാലെയാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം. നിലവില്‍ ദല്‍ഹിയിലേക്ക് മാസം 20 സര്‍വീസുകളാണ് നടത്തുന്നത്. ഇത് 30 എണ്ണമായി ഉയര്‍ത്തുമെന്ന് ഫ്‌ളൈ നാസ് അറിയിച്ചു.

സൗദിയില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള നാലാമത്തെ സെക്ടറാണ് ഇന്ത്യ. 2018ല്‍ ഇന്ത്യ-സൗദി സെക്ടറില്‍ 33 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടുന്നത്. അതിനിടെ റിയാദ് ഹൈദരാബാദ് സെക്ടറിലെ സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി വര്‍ധിപ്പിച്ചു.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ നാസ് 20 വിമാനങ്ങള്‍ വാങ്ങുന്നതിന് കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവെച്ചിരുന്നു. എയര്‍ബസ് എ320 നിയോ ഇനത്തിലുളള 120 വിമാനങ്ങള്‍ക്ക് 800 കോടി ഡോളറിന്റെ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താനുളള ഒരുക്കത്തിലാണെന്നും ഫ്‌ളൈ നാസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top