Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

നിസ്‌കാര സമയം സൗദിയില്‍ കടകള്‍ തുറക്കാന്‍ അനുമതി

റിയാദ്: പ്രാര്‍ത്ഥനാ വേളയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ സൗദിയില്‍ അനുമതി. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും നിയമം ബാധകമാണ്. അതേസമയം, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ നമസ്‌കാര സമയങ്ങളില്‍ മസ്ജിദുകളില്‍ പോകുന്നത് തടയാപാടില്ല. പ്രഭാത പ്രാര്‍ത്ഥന ഒഴിച്ച് ബാക്കിയുളള നാല് നേരങ്ങളിലും സൗദിയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാണ്. പ്രാര്‍ത്ഥനാ വേളയില്‍ സ്ഥാപനങ്ങള്‍ അടക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്, ഇനിമുതല്‍ പ്രാര്‍ത്ഥന നടക്കുന്ന സമയങ്ങളിലും വ്യാപാരവും ഇടപാടും നടത്താം. ഇതുസംബന്ധിച്ച് സൗദി ചേമ്പേഴസ് ഫെഡറൗേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യാപാര കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാപാര കേന്ദ്രങ്ങളിലെ തൊഴിലാളികളുടെയും ഉപഭോശ്താക്കളുടെയും ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയാണ് ഇളവ് അനുവദിക്കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫെഡറേഷന്റെ തീരുമാനം.

പ്രാര്‍ത്ഥനാ വേളയില്‍ വ്യാപാര കേന്ദ്രങ്ങള്‍ അടക്കുന്നത് സംബന്ധിച്ച് സൗദി ശൂറാ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വിവിധ സബജക്ട് കമ്മറ്റികളുടെ ശുപാര്‍ശ പരിഗണിച്ചാണ് ശൂറാ ചര്‍ച്ച നടത്തിയത്. അന്തിമ തീരുമാനത്തിന് വോട്ടെടുപ്പ് തീരുമാനിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. അതിനിടെയാണ് സൗദി ചേമ്പേഴസ് ഫെഡറേഷന്റെ സര്‍ക്കുലര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top