Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

അറുപത് കഴിഞ്ഞവരെ നിതാഖാത്തില്‍ പരിഗണിക്കില്ല

റിയാദ്: അറുപത് വയസില്‍ കൂടുതലുളള സ്വദേശി പൗരന്‍മാരെ ജോലിക്ക് നിയമിച്ചാല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഗണിക്കില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശയി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ നിതാഖാത്തിന്റെ ആനുകൂല്യം സ്ഥാപനങ്ങള്‍ക്ക് നേടാന്‍ കഴിയൂ. എന്നാല്‍ ചില സ്ഥാപനങ്ങള്‍ വിശ്രമ ജീവിതം നയിക്കുന്നവരെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി രേഖ സമര്‍പ്പിച്ച് ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് 60 വയസില്‍ കൂടുതലുളള ജീവനക്കാരെ നിതാഖാത്തില്‍ പരിഗണിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സ്വദേശി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 3000ത്തില്‍ നിന്ന് നാലായിരം റിയാലിയി അടുത്തിടെ ഉയര്‍ത്തിയിരുന്നു. സ്വദേശിശളുടെ ശമ്പളം 3000 റിയാലാണെങ്കില്‍ രണ്ട് ജീവനക്കാരെ ഒരു സ്വദേശി ജീവനക്കാരനായി മാത്രമേ നിതാഖാത്തില്‍ പരിഗണിക്കുകയുളളൂവെന്നും മന്ത്രാലയം അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top