Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 5 ലക്ഷം റിയാല്‍

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം. ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ പ്രഖ്യാപിച്ച സഹായമാണ് കൊവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്ക് വിതരണം ആരംഭിച്ചത്.

കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരെ സഹായിക്കാന്‍ സൗദി മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഏകദേശം ഒരു കോടി രൂപക്ക് സമാനമായ അഞ്ച് ലക്ഷം റിയാല്‍ വിതരണം ചെയ്യുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് സഹായം ലഭ ിക്കും. സൗദിയില്‍ രമിച്ച മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം ലഭിക്കും.

കൊവിഡ് മഹാമാരിയുടെ കാലത്ത് രോഗ ബാധിതരെ പരിപരിക്കുകയും കൃത്യനിര്‍വഹണത്തില്‍ അര്‍പ്പണ ബോധത്തോടെ സേവനം അനുഷ്ടിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top