
റിയാദ്: സ്വപ്ന നഗരത്തില്‍ കിനാവുകള്‍ ഉപേക്ഷിച്ച് ലക്ഷ്മണന്‍ ആന്ധ്രയിലെ ജന്മദേശമായ കരീം നഗറിലേക്ക് മടങ്ങി. അഞ്ചു വര്‍ഷം മുമ്പ് മനസ്സ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയതാണ്. കടം വാങ്ങിയ 60,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴില്‍ വിസയിലല്ല സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദര്‍ശക വിസയായിലാണെന്ന് ലക്ഷമന്‍ തിരിച്ചറിയുന്നത്.
നിയമ ലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടക്കുന്ന സൗദി അറേബ്യയില്‍ ലക്ഷ്മണന് ജോലി നേടുക എളുപ്പമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ രേഖകള്‍ ഇല്ലാതെ റിയാദില്‍ അലഞ്ഞു നടന്നു. ഇതിനിടയില്‍ രോഗവും. അതിനി,ൈ ചികിത്സാര്‍ത്ഥമാണ് റിയാദ് ബത്ഹയിലെ സഫ മക്ക പാളിക്ലിനിക്കിലെത്തുന്നത്. ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധയൂന്നി ആതുരസേവനം നടത്തുന്ന ഡോ. മുഹമ്മദ് ലബ്ബയെ കാണാനെത്തിയ ലക്ഷ്മണന്‍ മരുന്ന് കുറിച്ച് നല്‍കാനാണ് ആവശ്യപ്പെട്ടത്.

ലക്ഷ്മണന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന പ്രാഥമിക വിലയിരുത്തലില്‍ മരുന്ന് നല്‍കി വിട്ടയക്കാന്‍ തയ്യാറായില്ല. ആവശ്യമായ ലാബ് പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു. ഓട്ട കീശയിലേക്ക് നോക്കി ലക്ഷ്മണന്‍ കണ്ണ്‌നീര്‍ പൊഴിച്ചപ്പോള്‍ ഡോക്ടര്‍ ചേര്‍ത്തു പിടിച്ചു. രക്തം നല്‍കിയാല്‍ മതി ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാമെന്ന് ഉറപ്പ് നല്‍കി. പരിശോധനയില്‍ ഡോക്ടറുടെ പ്രാഥമിക നിഗമനം പോലെ ആരോഗ്യാവസ്ഥ അത്ര ശുഭകരമായിരുന്നില്ല.
കിടത്തി ചികിത്സ ആവശ്യമായിരുന്നു. രേഖകളില്ലാത്ത ലക്ഷ്മണന് ചികിത്സ ലഭിക്കുക അത്ര എളുപ്പമല്ല മാത്രവുമല്ല ആരോഗ്യ ഇന്‍സൂറന്‍സോ പണമോ കയ്യിലില്ല.സഫ മക്ക മാനേജ്‌മെന്റ് പ്രതിനിധികളെ ഡോ.ലബ്ബ വിവിരങ്ങള്‍ അറിയിച്ചു ആവശ്യമായ സഹായം ഉറപ്പ് വരുത്തി.അടിയന്തിര ചികിത്സയും പരിചരണവും ഉറപ്പ് വരുത്താന്‍ സഫാമക്ക അഡ്മിന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി നിര്‍ദേശം നല്‍കി. അനാഥനായി ദുരിത തെരുവിലലഞ്ഞ ലക്ഷ്മണനെ പതിനഞ്ച് ദിവസം സഫ മക്കയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിസ്വാര്‍ഥം പരിചരിച്ചു സനാഥനാക്കി. ഇതിനിടയില്‍ നാട്ടിലേക്ക് അയക്കാന്‍ ആവശ്യമായ രേഖകള്‍ എംബസിയുമായി ബന്ധപ്പെട്ട് പൂര്‍ത്തികരിക്കുന്നതിനും തുടര്‍ ചികിത്സക്ക് ആശുപത്രിയുടെ സഹായവും ലഭ്യമാക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയുടെ സഹായവും തേടി.
തെന്നല മൊയ്തീന്‍ കുട്ടിയുടെ ശ്രമത്തെ തുടര്‍ന്ന് അല്‍ ഈമാന്‍ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കി. എംബസി യാത്രക്ക് ആവശ്യമായ രേഖകള്‍ അതിവേഗം തയ്യാറാക്കിയതോടെ മറ്റ് കാര്യങ്ങള്‍ സഫ മക്ക ജീവകാരുണ്യ വിഭാഗം ഒരുക്കി. ലക്ഷ്മണന് സഫ മക്കയിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് അവിസ്മരണീയ യാത്രയയപ്പും ഒരുക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






