Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഇന്ത്യ വിമാന വിലക്ക് തുടരും; വിമാനയാത്ര സാധാരണ നിലയിലാകാന്‍ വൈകും

റിയാദ്: ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് തുടരാന്‍ തീരുമാനിച്ചു. ഡിസംബര്‍ 15ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച വിലക്കാണ് തുടരരുന്നത്. വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ വിമാനവിലക്ക് തുടരാന്‍ തീരുമാനിച്ചത്.

അതേസമയം, ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് എത്തുന്നതിന് 5 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിരക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നേരിട്ട് പ്രവേശനത്തിന് അനുമതിയുളളവര്‍ മാത്രമാണ് സൗദിയില്‍ എത്തുന്നത്. ഇന്ത്യ വിമാന വിലക്ക് തുടരുകയും ഒമൈക്രോണ്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നേരിട്ടുളള വിമാന യാത്ര സാധാരണ നിലയിലാവുകയുളളൂ എന്നാണ് വിലയിരുത്തല്‍.

അതിനിടെ, സൗദിയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കി നല്‍കുമെങ്കിലും നേരത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കിയവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങളിലുളള സൗദി പ്രവാസികള്‍ക്ക് ജനുവരി 31 വരെയാണ് ഇഖാമ, റീ എന്‍ട്രി എന്നിവ പുതുക്കി നല്‍കാന്‍ ഭരണാധികാരി ഉത്തരവിട്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top