Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഒമൈക്രോണ്‍: ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒമൈക്രോണ്‍ വൈറസിനെതിരെ കനത്ത ജാഗ്രത ആവശ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി. ജനങ്ങള്‍ക്കിടയില്‍ അതിവേഗം വ്യാപിക്കാനും രോഗ ലക്ഷണങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുകയും ജാഗ്രത പാലിക്കുകയും വേണം. അതേസമയം, ഒമൈക്രോണിനെ സംബന്ധിച്ച കൂടതല്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനി ൈ34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും 26 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് 39 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top