നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുള്ളവര്‍ക്ക് അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. പുതിയ തൊഴില്‍ നിയമ പ്രകാരം അക്കൗണ്ടന്റ് വിസയിലുളളവരുടെ ഇഖാമ പുതുക്കുന്നതിന് പ്രൊഫണല്‍ റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ട്‌സി(SOCPA)ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു വര്‍ഷത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. https://eservice.socpa.org.sa/login.aspx എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി എന്നിവക്കൊപ്പം സോക്പ ഓണ്‍ലൈനിനുള്ള സത്യവാങ്മൂലം പ്രിന്റ് ചെയ്ത് ഒപ്പിട്ടതിന് ശേഷം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിച്ചാല്‍ ഇമെയിലില്‍ വെരിഫിക്കേഷന്‍ ലിങ്ക് ലഭിക്കും. ഇത് ക്ലിക്ക് ചെയ്ത് ആക്റ്റിവേഷന്‍ ചെയ്ത് നടപടി പൂര്‍ത്തിയാക്കണം. ഇതോടൊപ്പം ഒരു വര്‍ഷത്തെ റെജിസ്‌ട്രേഷന്‍ ഫീസ് 800 റിയാലും 40 റിയാല്‍ വാറ്റും ഉള്‍പ്പെടെ 840 റിയാല്‍ ഓണ്‍ലൈനില്‍ അടക്കണം. ഫീസ് സ്വീകരിച്ചു മിനുറ്റുകള്‍ക്കകം റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ നിന്നു പ്രിന്റെടുക്കാന്‍ കഴിയും. ഒരു വര്‍ഷം കഴിഞ്ഞു റെജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






