Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

ഇന്ത്യ-സൗദി എയര്‍ ബബിള്‍: ജനുവരി 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ഡിസംബര്‍ 8ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ബബിള്‍ നിലവില്‍ വരുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതായി വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ് പന്ത് അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെയും സൗദിയിലെയും എയര്‍ലൈന്‍ കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന ഒന്നാണ് എയര്‍ ബബിള്‍ കരാര്‍. ഡിസംബര്‍ 30ന് ഇന്ത്യന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. അതില്‍ എയര്‍ ബബിള്‍ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഡിസംബര്‍ 31ന് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുംെ. ജനുവരി ഒന്നുമുതല്‍ നേരിട്ടുളള വിമാന യാത്ര സുഗമമാകുന്നതോടെ യാത്രാ പ്രതിസന്ധി പരിഘരിക്കാന്‍ കഴിയുമെന്നാണ പ്രവാസികളുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top