റിയാദ്: കായംകുളം സ്വദേശിയും സൗദിയില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ അനുഭവക്കുറിപ്പുകള്‍ ഡിസംബര്‍ 24ന് റിയാദില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 7ന് റിയാദ് സുലൈമാനിയ അല്‍ മാസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തല്‍ കഥാകൃത്തും സാഹിത്യകാരനുമായ ജോസഫ് അതിരുങ്കല്‍ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ പ്രകാശനം നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി ജെ ഏറ്റുവാങ്ങും. ബാല്യം മുതല്‍ പ്രവാസം വരെ നീണ്ടു നില്‍ക്കുന്ന അനുഭവങ്ങളാണ് കൃതി. രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം സമ്മാനിച്ച നിരവധി മുഹൂര്‍ത്തങ്ങളും പ്രാധാന്യത്തോടെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്.
സാംസ്‌കാരിക സമ്മേളനം സൗദി വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി സബീന എം സാലി പുസ്തകം പരിചയപ്പെടുത്തും.
സത്താര്‍ കായംകുളം, ഷാജി പികെ, ഷിബു ഉസ്മാന്‍, സുരേഷ് ബാബു ഊരിക്കല്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.