റിയാദ്: കേരളത്തി നിന്നു റിയാദിലേക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെ ടിക്കറ്റ് നിരക്ക് അനധികൃതമായി വര്‍ധിപ്പിച്ചതിനെതിരെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് റിയാദ് നഴ്‌സസ് കൂട്ടായ്മ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസി, വിദേശ കാര്യാ മന്ത്രാലയം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കി.
അതിനിടെ ട്രാവല്‍ ഏജന്‍സികള്‍ ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര നടത്തുന്നവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നു. ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിംഗ് പൂര്‍ത്തിയാക്കാതെ കേരളത്തില്‍ നിന്നു സൗദിയിലെ എയര്‍പോര്‍ട്ടുകളിലെത്തുന്നവര്‍ മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കഴിയേണ്ട സ്ഥിതിയാണുളളത്.
അതേസമയം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഡിസംബര്‍ 10ന് അവസാനിപ്പിച്ച ചാര്‍ട്ടേഡ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. നഴ്‌സസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 18,500 രൂപക്ക് ടിക്കറ്റ് വിതരണം ചെയ്യുമെന്നും യുഎന്‍എ വൃത്തങ്ങള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.