റിയാദ്: വിദഗ്ദ ചികിത്സക്ക് ഇന്ത്യയിലെത്താന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ ദുരിതത്തില്‍. വിമാന കമ്പനികള്‍ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കാത്തതാണ് പ്രവാസികളുടെ ദുരിതത്തിന് കാരണം.
ഇന്ത്യ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ രോഗികളായ യാത്രക്കാര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവരും കൊവിഡാനന്തര ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇതോടെ വിദഗ്ദ ചികിത്സ ലഭിക്കാതെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിയുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഷാബ് കൊട്ടുകാട് പറഞ്ഞു. ദേശീയ വിമാന കമ്പനിയുടെ ബഡ്ജറ്റ് സര്‍വീസായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ആവശ്യമായ നടപടി സ്വീകരിക്കണം. ആവശ്യപ്പെടുന്ന രോഗികള്‍ക്ക സിലണ്ടര്‍ അനുവദിക്കാനുളള ഉത്തരവാദിത്തം എയര്‍ ഇന്ത്യക്കുണ്ട്. ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരും താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.