Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വിലക്കിഴിവിന്റെ പെരുമഴ; സിറ്റി ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 22ന് തുടക്കം

റിയാദ്: പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുന്ന നവവര്‍ഷത്തെ വരവേല്‍ക്കാന്‍ സിറ്റി ഫ്‌ളവറില്‍ ഷോപ്പിംഗ് ഉത്സവം ഡിസംബര്‍ 22ന് ആരംഭിക്കും. പ്രവാസികളുടെ ബജറ്റിന് ഒപ്പം നിന്ന് ഷോപ്പിംഗ് അനുഭവമാക്കാനുളള സിറ്റി ഫ്‌ളവറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഫെസ്റ്റിവല്‍.

ഹെല്‍ത്ത് ആന്‍ഡ് ബൂട്ടി ഫെസ്റ്റിവല്‍, ഇലക്ട്രോണിക്‌സ് ഫെസ്റ്റിവല്‍, ടോയ്‌സ് ഫെസ്റ്റിവല്‍, കിച്ചന്‍ ഫെസ്റ്റിവല്‍, ട്രാവല്‍ ഫെസ്റ്റിവല്‍, വിന്റര്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ ഫെസ്റ്റിവല്‍ നടക്കും.

വിലക്കിഴിവിന്റെ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കുട്ടികളുടെ ടോയ്‌സ് വിഭാഗത്തില്‍ ഏറ്റവും നൂതനമായ കളികോപ്പുകള്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഒരു കുടുംബത്തിനു ആവിശ്യാമായ എല്ലാവിധ വീട്ടുഉപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ശീതകാല പ്രതിരോധ വസ്ത്രശേഖരവും എറ്റവും കുറഞ്ഞ വിലയില്‍ ഒരുക്കിയിട്ടുണ്ട്. യാത്രവിലക്കുകള്‍ നീങ്ങിയാതോടെ പ്രവാസികളുുടെ ട്രാവല്‍ സുഖമമാക്കാന്‍ ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗ് സെക്ഷനില്‍ ജനുവരി 31 വരെ ഫെസ്റ്റിവല്‍ ഓഫര്‍ ലഭ്യമാണ്.

ഫെസ്റ്റിവല്‍ ഓഫര്‍ സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്. എല്ലാ വിഭാഗങ്ങലുളും ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്‌മെറ്റിക്, വീട്ടുസാധനങ്ങള്‍, പേര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍, റോസ്റ്ററി, ചോക്കളേറ്റ്. തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ളത് എല്ലാം ഫെസ്റ്റിവല്‍ ഓഫറില്‍ ലഭ്യമാണ്. കൂടാതെ സിറ്റി ഫ്‌ളവര്‍ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് പഴം പച്ചകറികള്‍, മത്സ്യം, റെഡ് മീറ്റ്, രുചികരമായ വിവിധതരം ഭഷണ വിഭവങ്ങള്‍ എല്ലാം കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്‌ളീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്‌ലവര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് രംഗത്ത് മികച്ച സേവനം നല്‍കുന്ന സിറ്റി ഫ്‌ളവറിന് സൗദിയിലും ബഹറിനിലുമായി 27 സ്‌റ്റോറുകളാണുളളത്. ഇതില്‍ നാലെണ്ണം ഹൈപ്പര്‍ മാര്‍ക്കെറ്റുകളാണ്. സൗദി വിഷന്‍ 2030 പുതിയ കാഴ്ച്ചപാടിനും മാറ്റങ്ങള്‍ക്കും ഒപ്പം സിറ്റി ഫ്‌ളവറും കൈകോര്‍ക്കുകയാണെന്നും മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top