റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. സുലയ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. വാശിയേറിയ യുണിറ്റ് തല സൗഹൃദ മത്സരത്തില്‍ ബത്ഹ, ഹാര, സനഇയ്യാ, മലാസ്, ശുമേസി യൂണിറ്റുകളിലെ ടീമുകള്‍ മാറ്റുരച്ചു. റിയ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ കണ്‍വീനര്‍ സിനില്‍ സുഗതന്‍ കായിക മേളയ്ക്ക് നേത്ര്വത്വം നല്‍കി.
ഫൈനല്‍ മത്സരത്തില്‍ മലാസ് ടീം റിയ എവര്‍ റോളിംഗ് ട്രോഫി നേടി. രണ്ടാം സ്ഥാനം നേടിയ ശുമെസി ടീൂ റണ്ണര്‍അപ്പ് ട്രോഫി നേടി. പ്രസിഡന്റു ശിവകുമാര്‍ ട്രോഫികള്‍ സമ്മാനിച്ചു, സെക്രട്ടറി വിവേക് രാജ്, ട്രഷറര്‍ നസീം, കണ്‍വീനരന്‍ മാരായ രാജേഷ്, സീനില്‍, റഷീദ്, ഡെന്നി, ഉമ്മര്‍കുട്ടി, ടി എന്‍ ആര്‍, അരുണ്‍, ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.