Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

റിയാദ്:സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം. റിയാദ് ബത്ഹ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്‌ളവര്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ മഹാ മേളയാക്കാനുളള തയ്യാറെടുപ്പുകള്‍ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണമെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. എജിഎം ശാഹിര്‍ സികെ, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, സ്‌റ്റോര്‍ മാനേജര്‍ വൈശാഖ് എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

സിറ്റി ഫ്‌ളവറിന്റെ 4 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 19 സ്‌റ്റോറുകളിലും ഫെസ്റ്റിവല്‍ ഓഫര്‍ ലഭ്യമാണ്. ഹെല്‍ത്ത് ആന്‍ഡ് ബൂട്ടി ഫെസ്റ്റിവല്‍, ഇലക്ട്രോണിക്‌സ് ഫെസ്റ്റിവല്‍, ടോയ്‌സ് ഫെസ്റ്റിവല്‍, കിച്ചന്‍ ഫെസ്റ്റിവല്‍, ട്രാവല്‍ ഫെസ്റ്റിവല്‍, വിന്റര്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ ഫെസ്റ്റിവല്‍ നടക്കും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ പ്രമാണിച്ച് ഏറ്റവും മികച്ച വിലക്ക് എറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

വിലക്കിഴിവിന്റെ പെരുമഴയാണ് ഫേസ്റ്റിവലിന്റെ പ്രത്യേകത. കുട്ടികളുടെ ടോയ്‌സ് വിഭാഗത്തില്‍ ഏറ്റവും നൂതനമായ കളികോപ്പുകളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കുടുംബത്തിനു ആവിശ്യാമായ മുഴുവന്‍ വീട്ടുപകരണങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ശീതകാല പ്രതിരോധ വസ്ത്രശേഖരവും എറ്റവും കുറഞ്ഞ വിലയില്‍ ഒരുക്കിയിട്ടുണ്ട്. യാത്രാ വിലക്കുകള്‍ നീങ്ങിയാതോടെ പ്രവാസികളുുടെ യാത്രക്ക് ആവശ്യമായ ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗും ലഭ്യമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top