
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം ഉമ്മുല്‍ ഹമാം ജേതാക്കളായി. അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ ടീമുകളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് മത്സരം ആരംഭിച്ചത്. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ഹ ബ്ലാസ്‌റ്റേഴ്‌സ്, ഫാല്‍ക്കണ്‍ അല്‍ഖര്‍ജ്, അല്‍ അര്‍ക്കാന്‍ മലാസ് എന്നിവര്‍ നേരിട്ടും ഗോള്‍ ശരാശരിയില്‍ ടീം ഉമ്മുല്‍ ഹമാമും സെമിയില്‍ പ്രവേശിച്ചു. ആദ്യ സെമിയില്‍ ടീം ഉമ്മുല്‍ ഹമാം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബത്ഹ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നപ്പോള്‍ രണ്ടാം സെമി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പെനാല്‍ട്ടി ഷൂട്ഔട്ടിലൂടെ അല്‍ അര്‍ക്കാന്‍ മലാസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫാല്‍ക്കണ്‍ അല്‍ ഖര്‍ജ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു
ഫൈനല്‍ മല്‍സരത്തില്‍ എ ടു സെഡ് ദുബായ് മാര്‍ക്കറ്റ് മനേജര്‍ നവാസ്, കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍, സ്‌പോട്‌സ് കമ്മറ്റി ആക്ടിങ് ചെയര്‍മാന്‍ റിയാസ് പള്ളാട്ട്, സ്‌പോട്‌സ് കമ്മറ്റി അംഗം സെയ്ദ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ രണ്ടാം പകുതിയിലെ നാലാം മിനുട്ടുല്‍ അഷ്ഫാഖ് നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ടീം ഉമ്മുല്‍ ഹമാം ജേതാക്കളായത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






