റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഫെസ്റ്റിവിസ്റ്റ 2021 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജേതാക്കള്‍. ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ 8 ജില്ലകള്‍ മാറ്റുരച്ചു. മാര്‍ച്ച് പാസ്‌റ്റോടെയാണ് ടൂര്‍ണ്ണമെന്റിന് തുടക്കം. വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. സഫ ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ അഷ്‌റഫ് വയനാട് കിക്ക് ഓഫ് നിര്‍വ്വഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ കാസര്‍ഗോഡ് ഒന്നാമതും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അബ്ദുറഹ്മാന്‍ ഫറോഖ്, പി.സി അലി വയനാട്, റസാഖ് വളകൈ, ബാവ താനൂര്‍, കെ.ടി അബൂബക്കര്‍ പൊന്നാനി, സിദ്ദീഖ് തുവ്വൂര്‍, എ.യു സിദ്ദീഖ്, ശുഹൈബ് പനങ്ങാങ്ങര, ഷഫീര്‍ പറവണ്ണ, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ കളിക്കാരുമായി ഹസ്തദാനം നടത്തി.
ഫെയര്‍ പ്ലേ അവാര്‍ഡിന് വയനാടും എമര്‍ജിംഗ് പ്ലെയറായി തന്‍സീം (മലപ്പുറം) ബെസ്റ്റ് ഡിഫന്റര്‍ റിഷാദ് (കണ്ണൂര്‍) ടോപ് സ്‌കോറര്‍ നികില്‍ (തൃശൂര്‍) ബെസ്റ്റ് ഗോള്‍കീപ്പര്‍ അഫ്‌സല്‍ (മലപ്പുറം) ബെസ്റ്റ് പ്ലെയര്‍ മുബാറക്ക് (മലപ്പുറം) എന്നിവരെയും തെരഞ്ഞെടുത്തു വിന്നേഴ്‌സിനുള്ള പ്രൈസ് മണി യു.പി മുസ്തഫയും റണ്ണേഴ്‌സിനുള്ള പ്രൈസ് മണി ഉസ്മാന്‍ അലി പാലത്തിങ്ങലും സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫി കബീര്‍ വൈലത്തൂര്‍ റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ എന്നിവര്‍ ചേര്‍ന്നു നല്‍കി. വിന്നേഴ്‌സിനുള്ള ട്രോഫി അഷ്‌റഫ് വേങ്ങാട്ട് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ എന്നിവരും നല്‍കി . ചടങ്ങിന് മുജീബ് ഉപ്പട സ്വാഗതവും ശാഹിദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശക്കീല്‍ തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ റിഫ അമ്പയര്‍ പാനല്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.