റിയാദ്: സൗദിയില്‍ നിയമ ലംഘകരായ 8875 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഡിസംബര്‍ 16നും 22നും ഇടയിലാണ് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയത്. അതിനിടെ ഒരാഴ്ചക്കിടെ 15,076 നിയമ ലംഘകരെ വിവിധ പ്രവിശ്യകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7,777 പേര്‍ ഇമാഖ നിയമ ലംഘകരാണ്.1,924 പേര്‍ തൊഴില്‍ നിയമ ലംഘകരും 5375 പേര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും മന്ത്രാലയം അറിയിച്ചു.
നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യവ്യാപക പരിശോധന തുടരും. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും വിദേശികളെ ശിക്ഷക്കുശേഷം നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.