റിയാദ്: തൃക്കാക്കര എം എല്‍ എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന പി. ടി.തോമസിന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. വൈസ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുഞ്ഞി കുമ്പള അനുസ്മരണപ്രഭാഷണം നടത്തി. സുരേഷ് ശങ്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിത്വമാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന നേതാവാണ് പിടിയെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ബി ആര്‍ എം ഷഫീര്‍, കെ എം സി സി നേതാവ്, യൂ. പി. മുസ്തഫ, രഘുനാഥ് പാറശനികടവ്, നവാസ് വെള്ളിമാടുക്കുന്നു, നൗഫല്‍ പാലക്കാടന്‍, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, മമ്മദ് പൊന്നാനി, ഷാജി സോനാ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, കെ. കെ. തോമസ്, ബഷീര്‍ കോട്ടയം, അബ്ദുള്‍ സലാം, വൈശാഖ് പാലക്കാട്, അമീര്‍ പട്ടണത്, അജയന്‍ ചെങ്ങന്നൂര്‍, അബ്ദുള്‍ കരീം കൊടുവള്ളി, സഫീര്‍ തിരുവനന്തപുരം, സലീം ആര്‍ത്തിയില്‍, സത്താര്‍ കായംകുളം, സിദ്ധിക്ക് കല്ലുപറമ്പന്‍, രാജു തൃശൂര്‍, മാള മുഹയുദ്ധീന്‍ ഹാജി, ജോണ്‍സണ്‍ മാര്‍ക്കോസ്, അന്‍സാര്‍, സോണി പാറക്കല്‍, ഷഫീഖ് പുരക്കുന്നില്‍, റഹ്മാന്‍ മുനമ്പത്, ജംഷാദ് തുവൂര്‍, ഷാജി മഠത്തില്‍, റഫീഖ് പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.