റിയാദ്: കായംകുളം സ്വദേശിയും റിയാദില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ മരുഭൂമിയില്‍ മഴ പെയ്യുന്നു എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം റിയാദില്‍ നടന്നു. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍കൃപയുടെ നേതൃത്വത്തില്‍ സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. ജോസഫ് അതിരുങ്കല്‍ പുസ്തകം പ്രകാശനം ചെയ്തു. നസ്‌റുദ്ദീന്‍ വിജെ ഏറ്റുവാങ്ങി. സബീന എം. സാലി പുസ്തകം പരിചയപ്പെടുത്തി. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണവും സുരേഷ് ബാബു ഈരിക്കല്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
പ്രവാസത്തിന്റെ നൊമ്പരവും സന്തോഷവും ബാല്യവും യൗവനവും നിഷ്‌കളങ്കമായി വിവരിക്കുന്ന ജീവിതാനുഭവങ്ങളാണ് മരുഭൂമിയില്‍ മഴപെയ്യുന്നു എന്ന കൃതി. നവാസ് വല്ലാറ്റില്‍, ഷിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, നിഖില സമീര്‍, ഗഫൂര്‍ കൊയിലാണ്ടി, റാഫി പാങ്ങോട്, അജയന്‍ ചെങ്ങന്നൂര്‍, ഷാജി മഠത്തില്‍, ബഷീര്‍ കരുനാഗപ്പള്ളി, ഫൈസല്‍ ബഷീര്‍, റഹ്മാന്‍ മുനമ്പത്ത്, നിസാര്‍ പള്ളിക്കശേരി, മജീദ് മൈത്രി, ബാലുക്കുട്ടന്‍, ഷാജഹാന്‍ കരുനാഗപ്പള്ളി, സക്കീര്‍ഹുസൈന്‍ കരുനാഗപ്പള്ളി, തകഴി അഷറഫ് കായംകുളം, ഷൈജു കണ്ടപ്പുറം, സുന്ദരന്‍ പെരിങ്ങാല, ഈരിക്കല്‍ കുഞ്ഞ്, കെ. ജെ. റഷീദ്, മഹമൂദ് കൊറ്റുകുളങ്ങര, സലീം പള്ളിയില്‍, ഫൈസല്‍ കണ്ടപ്പുറം,സമീര്‍ റൊയ്ബക് എന്നിവര്‍ പ്രസംഗിച്ചു. വിമര്‍ശനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും രചയിതാവ് സലിം കൊച്ചുണ്ണുണ്ണി നന്ദി പറഞ്ഞു. ഷിബു ഉസ്മാന്‍ സ്വാഗതവും ഇസ്ഹാഖ് ലവ്‌ഷോര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.